പ്രൈവറ്റ് ബസിൽ കേറുമ്പോൾ എങ്ങനേലും ഏറ്റവും മുന്നില് തന്നെ നിക്കാൻ സ്ത്രീകൾ കഷ്ട്ടപ്പെടുന്നത് ഇവിടെ മാത്രേ കാണു. ഒരു നൂറു തവണ ബസിൽ ചേച്ചിമാർ അടിയിടുമ്പോൾ ഞങ്ങൾ ഈ ബസിലെ അല്ല സ്റ്റൈലിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നില്ക്കുന്ന പുരുഷന്മാരെ ഞാൻ കണ്ടിട്ടുണ്ട്. ഈ പാർട്ടീസ് ആണ് സദാചാര പോലീസായി വെറുതെ പ്രേമിച്ചു നടക്കുന്ന പിള്ളേരേം ഒന്നുമറിയാതെ കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ അസമയത് ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യാൻ സൗമനസ്യം കാണിക്കുന്ന സഹപ്രവർത്തകനെയും കൈകാര്യം ചെയ്യാൻ ചാടി ഇറങ്ങുന്നത്. നാണമില്ലല്ലോ??
ഒരു പക്ഷെ ഒരുപാട് കപട സദാചാരങ്ങൾ പഠിപ്പിച്ചു വളർത്തുന്നത് കൊണ്ടാകാം നമ്മുടെ നാട്ടിൽ മാത്രം ഇങ്ങനെ. "അവൻ ആങ്കുട്ടിയല്ലേ മോളേ " എന്ന ശ്രുതി സ്ഥിരമായി കേട്ടു വളർന്നതു കൊണ്ടാകാം നമ്മുടെ പെണ്‍കുട്ടികൾക്ക് ഞാനിതെല്ലാം സഹിക്കണം എന്നാ ബോധം നേരത്തെയുണ്ടായത്. എന്ത് സംഭവിച്ചാലും ആരെയും ഒന്നും അറിയിക്കരുത് എന്ന് പറഞ്ഞു പഠിപ്പിച്ചതു കൊണ്ടാകണം അവൾ അച്ഛനോടും അമ്മയോടും പോലും പറയാതെ നേരെ പോയി ആത്മഹത്യയ്ക്കു ശ്രമിക്കുന്നത്.
പെണ്‍കുട്ടികൾ ജീനസ് ഇട്ടാൽ പലതും നോക്കാൻ തോന്നും എന്ന് ഉറച്ചു വിശ്വസിക്കുന്നവരോട് പത്തു ദിവസം നിങ്ങൾ കേരളത്തിന് വെളിയിൽ ഏതെങ്കിലും നല്ല സിറ്റിയിൽ പോയി ജീവിക്കുക. സ്ലീവ്ലെസ്സും മുട്ടിനു മുകളിൽ മാത്രം നില്ക്കുന്ന പാവാടയും ഇട്ട പെണ്‍ പിള്ളേരെ കണ്ണു നിറച്ചുകാണുക. പതിനൊന്നാം ദിവസം ആകുമ്പോൾ ഈ അസുഖം മാറിക്കോളും. പരസ്പരം സന്തോഷപൂർവ്വം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നവരെ കാണുമ്പോൾ തോന്നുന്ന ചൊറിച്ചിലങ്ങ് തീരുകേം ചെയ്യും.
അല്ലെങ്കിലും ഇങ്ങനെ കൂപമണ്ടൂകങ്ങൾ ആയി നിങ്ങൾ എത്ര കാലം ജീവിക്കും !!!