Thursday, August 28, 2014

My Tree Challenge - ഒരു മനോഹരമായ ആശയം

ഫേസ്ബുക്കിൽ ഐസ് ബക്കറ്റ്‌ ചലെൻജും പിന്നെ ഇതെല്ലാം പാവങ്ങളുടെ പേരിൽ കാശടിച്ചു മാറ്റാനുള്ള പരിപാടി ആണെന്നുള്ള പോസ്റ്റും കണ്ടു ഇരിക്കുമ്പോഴാണ്  പുതിയൊരു സംഭവം. പറഞ്ഞു വരുന്നത് ഇന്ത്യയിൽ ആരംഭിച്ച റൈസ് ബക്കറ്റ്‌ ചലെൻജിനെപ്പറ്റിയാണെന്നു വിചാരിച്ചാൽ തെറ്റി . "മൈ ട്രീ ചലെൻജ് " - സംഭവം പക്കാ മലയാളി ബുദ്ധിയാണ് കേട്ടോ...വെറുതെ തലയിൽ വെള്ളം കമിഴ്ത്തി പനി പിടിക്കുന്നതിനേക്കാൾ ഒരു മരം വെച്ച് മറ്റുള്ളവരോടും അത് ചെയ്യാൻ പറയുന്നത് വളരെ നല്ല ആശയമാണ്. മലയാളത്തിന്റെ  മഹാനടൻമാർ തുടങ്ങി വെയ്ക്കുന്ന ഈ മഹത്തായ സംരംഭത്തിന് എല്ലാവിധ ആശംസകളും. 

കേരളം പോലെ ഇത്ര ജൈവ വൈവിദ്ധ്യമുള്ള  നാട് വേറെ ഉണ്ടാകുമോ. എല്ലാ കാലത്തും ഇതു പോലെ മനോഹരിയായി നില്ക്കാൻ നമ്മുടെ നാടിനു മാത്രെ കഴിയുകയുള്ളൂ എന്ന് തോന്നാറുണ്ട്. മറ്റുള്ള സ്ഥലങ്ങളിൽ മഴക്കാലത്താണെങ്കിൽ പോലും പലയിടത്തും നിറയുന്ന പച്ചപ്പിനു ഒരേ മുഖമാണ്. ചെറിയ ഇലകളുള്ള ഒരുപാട് വൃക്ഷങ്ങൾ. എല്ലാ പ്രവാസിയും ഏറ്റവും സന്തോഷിക്കുന്ന ഒരു നിമിഷമുണ്ട്‌. നാട്ടിൽ വിമാനം ലാൻഡ്‌ ചെയ്യുന്നതിന് തൊട്ടു മുന്നേ ഉള്ള ആ നിമിഷം - താഴത്ത് കാണുന്ന പച്ചപ്പ്‌ എന്റെ നാടാണെന്ന് തെല്ലോരഭിമാനത്തോടെ നമ്മളൊക്കെ ആലോചിചിട്ടില്ലേ? തിരിച്ചു പോകുന്നത് എപ്പോഴും ഒരു  പ്രാർത്ഥനയോടെ   ആണ്...തിരികെ വരുമ്പോൾ ഇതെല്ലാം ഇങ്ങനെ തന്നെ കാണണേ എന്ന്. .

ഈ വാര്ത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇനി മരം നടാൻ  പോകുന്നവരോട് ചെറിയൊരു അഭ്യർത്ഥന - എന്നും വെള്ളം കൂടി ഒഴിക്കണേ... 

No comments:

Post a Comment